1931 ഫെബ്രുവരി 10 നു ന്യൂഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി. 1577 മുതൽ 1911 വരെ കൊൽക്കത്തയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം. എന്നാൽ ഇതിനു മുൻപുതന്നെ പുരാതന ഇന്ത്യയിലെ രാജാക്കന്മാരുടെ രാഷ്ട്രീയമായും തന്ത്രപരമായും .പ്രാധാന്യമുള്ള നഗരമായിരുന്നു ദില്ലി. 1900-മാണ്ടുകളുടെ ആദ്യപാദത്തിലാണ് കൊൽക്കത്തയിൽ നിന്നും തലസ്ഥാനം ദില്ലിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം ബ്രിട്ടീഷ് ഭരണാധികാരികൾ മുന്നോട്ടു വച്ചത്. രാജ്യത്തിന്റെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന കൊൽക്കത്തയെ അപേക്ഷിച്ച് ഇന്ത്യയുടെ മധ്യഭാഗത്തേക്ക് തലസ്ഥാനം മാറ്റുന്നത് ഭരണനിർവഹണത്തിന് കൂടുതൽ അനുയോജ്യമായതിനാലാണ് ഇത് ചെയ്തത്. ദില്ലിയുടെ ചരിത്രപരമായും സാംസ്കാരികവുമായുള്ള പ്രാധാന്യം കണക്കിലെടുത്ത് അന്നത്തെ ബ്രിട്ടീഷ് രാജാവായിരുന്ന ജോർജ്ജ് അഞ്ചാമൻ കൊൽക്കത്തയിൽ നിന്നും ദില്ലിയിലേക്ക് തലസ്ഥാനം മാറ്റുന്നതായുള്ള പ്രഖ്യാപനം നടത്തി. ന്യൂ ഡെൽഹി എന്നത് എൻ.ഡി.എം.സി. പ്രദേശത്തെയാണ് ഉദ്ദേശിക്കുന്നതെങ്കിലും, മുഗൾ ചക്രവർത്തിയായ ഷാജഹാൻ സ്ഥാപിച്ച ഓൾഡ് ഡെൽഹി (പഴയ ദില്ലി) ഒഴികെയുള്ള ദില്ലിയിലെ എല്ലാ പ്രദേശങ്ങളേയും ന്യൂ ഡെൽഹി എന്നു പരാമർശിക്കാറുണ്ട്.ജന്തർ മന്തർ, ഹുമയൂണിന്റെ ശവകുടീരം എന്നിങ്ങനെ പല ചരിത്രസ്മാരകങ്ങളും ന്യൂ ഡെൽഹി പ്രദേശത്താണ്.
എഡ്വിൻ ല്യൂട്ടൻസ് എന്ന ബ്രിട്ടീഷ് വാസ്തുശില്പ്പിയാണ് ന്യൂ ഡെൽഹി നഗരം വിഭാവനം ചെയ്തത്. അതു കൊണ്ടുതന്നെ ല്യൂട്ടന്റെ ഡെൽഹി എന്നും ന്യൂ ഡെൽഹി അറിയപ്പെടുന്നു.നഗരത്തിന്റെ ഹൃദയഭാഗത്ത് രാഷ്ട്രപതി ഭവൻ നിലകൊള്ളുന്നു. വൈസ്രോയിയുടെ ഭവനം എന്നായിരുന്നു മുൻപ് അറിയപ്പെട്ടിരുന്നത്.റായ്സിന കുന്നിനു മുകളിലാണ് രാഷ്ട്രപതി ഭവൻ സ്ഥിതി ചെയ്യുന്നത്. രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും ഇടയിലുള്ള പാതയാണ് രാജ്‌പഥ്. ഹെർബെർട്ട് ബേക്കർ രൂപകല്പ്പന ചെയ്ത പാർലമെന്റ് മന്ദിരം നോർത്ത് ബ്ലോക്കിന് വടക്കു-കിഴക്ക് വശത്തായാണ് സ്ഥിതി ചെയ്യുന്നത്.1947-ൽ ഇന്ത്യ സ്വതന്ത്രമായതിനു ശേഷം ദില്ലിക്ക് ക്ലിപ്തമായ സ്വയംഭരണാവകാശം ലഭിച്ചു.ഇന്ത്യാഗവണ്മെന്റ് നിയമിക്കുന്ന ഒരു ചീഫ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ഭരണം. 1956-ൽ ദില്ലി ഒരു കേന്ദ്രഭരണപ്രദേശമായി. ചീഫ് കമ്മീഷണർക്കു പകരം ലെഫ്റ്റനന്റ് ഗവർണർ ഭരണനിർവഹണം നടത്തി.. ഇന്ത്യൻ ഭരണഘടനയുടെ 69-ആമത് ഭേദഗതിപ്രകാരം, 1991-ൽ കേന്ദ്രഭരണപ്രദേശം എന്ന നിലയിൽ നിന്ന് ദില്ലി ദേശീയ തലസ്ഥാനപ്രദേശം (National Capital Territory of Delhi) എന്ന പദവി ലഭിച്ചു. ഇതോടൊപ്പം നിലവിൽ വന്ന പുതിയ ഭരണരീതിയിൽ, തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനമന്ത്രിസഭക്ക് ക്രമസമാധാനച്ചുമതല ഒഴികെയുള്ള അധികാരങ്ങൾ ലഭിച്ചു. ക്രമസമാധാനച്ചുമതല ഇപ്പോഴും കേന്ദ്ര ആഭ്യന്തരവകുപ്പാണ് കൈകാര്യം ചെയ്യുന്നത്.
വടക്കേ ഇന്ത്യയിൽ സിന്ധു-ഗംഗാതടത്തിലാണ് ന്യൂ ഡെൽഹി സ്ഥിതി ചെയ്യുന്നത്. പ്രസിദ്ധമായ ഇന്ത്യഗേടും ഇവിടെ തന്നെ.ഇന്ത്യാ ഗേറ്റ് – ഒന്നാം ലോകമഹായുദ്ധത്തിൽ അഫ്ഗാനിസ്ഥാനിൽ മരിച്ച ബ്രിട്ടീഷുകാരും ഇന്ത്യക്കാരുമായ സൈനികരുടെ സ്മരണക്കായി പണിതീർത്തതാണ് 42 മീറ്റർ ഉയരമുള്ള ഇന്ത്യ ഗേറ്റ് എന്ന സ്മാരകം.
Post Your Comments