കൊച്ചി : എയര്‍ വിമാനത്തിന്റെ വൈകല്‍ എന്നത് സ്ഥിരമായി കേള്‍ക്കുന്ന ഒരു പരാതിയാണ്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് പോരേണ്ട വിമാനം വൈകിയത് ഒന്നര മണിക്കൂറാണ്. വിമാനം വൈകിയതിനുള്ള കാരണം കേട്ടാലാണ് അമ്പരക്കുന്നത്, മറ്റൊന്നുമല്ല കൊതുകു ശല്യം കൊണ്ടാണ് വിമാനം വൈകിയതത്രെ.
പുറപ്പെടാന്‍ ഏതാനും മിനിറ്റുകള്‍ മുമ്പാണ് എയര്‍ ഇന്ത്യ 054 വിമാനത്തില്‍ കൊതുക് ശല്യം ഉണ്ടായത്. യാത്രക്കാരെ അപ്പോഴേക്കും വിമാനത്തില്‍ കയറ്റിയിരുന്നു. ചിലര്‍ക്ക് കൊതുകിന്റെ കുത്തും കിട്ടി. തുടര്‍ന്ന് യാത്രക്കാരുടെ പരാതി ഉയര്‍ന്നതോടെ കൊതുകിനെ ഓടിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
യാത്രക്കാരോട് പുറത്തിറങ്ങാന്‍ പൈലറ്റ് ആവശ്യപ്പെട്ടു. തുടര്‍ന്ന് കൊതുകുകളെ വിമാനത്തിനുള്ളില്‍ നിന്നും പുകച്ച് ചാടിക്കുകയായിരുന്നു. എന്നാല്‍ മുഴുവന്‍ കൊതുകുകളും പുറത്ത് ചാടിയില്ല. ശേഷിക്കുന്ന കൊതുകുകളും യാത്രക്കാരുമായി അഞ്ചരയ്ക്കു പുറപ്പെടേണ്ട വിമാനം ഏഴ് മണിയോടെയാണ് പുറപ്പെട്ടത്. കഴിഞ്ഞ ദിവസം എയര്‍ ഇന്ത്യ ക്യാബിനില്‍ എലിയെ കണ്ട വാര്‍ത്തയും പുറത്തു വന്നിരുന്നു.
Post Your Comments