കോട്ടയം: യുവതിയുടെ നഗ്നസെല്‍ഫി കാട്ടി ഭര്‍ത്താവിന്റെ സുഹൃത്ത് യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഈരാട്ടുപേട്ട പുളിക്കല്‍ ഫസിലാണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. ഗള്‍ഫിലുള്ള ഭര്‍ത്താവിന് കണ്ട് ആസ്വദിക്കാനായി ഈരാറ്റുപേട്ട സ്വദേശിയായ യുവതി ഇടയ്ക്കിടെ നഗ്നസെല്‍ഫി അയച്ചു കൊടുത്തിരുന്നു,ഇതിനിടെ കേടുവന്ന മൊബൈല്‍ഫോണ്‍ നന്നാക്കാനായി സുഹൃത്തായ ഫസിലിന്റെ കയ്യില്‍കൊടുത്തു. ഇതോടെ യുവതിയുടെ നഗ്നവീഡിയോ തനിക്ക് കിട്ടിയെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ഇന്റര്‍നെറ്റില്‍ അപ്പലോഡ് ചെയ്യുമെന്നും പറഞ്ഞ് പലതവണയായി യുവതിയെ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. യുവതിയെ ഇയാള്‍ മറ്റു കൂട്ടുകാര്‍ക്ക് കാഴ്ചവെയ്ക്കുകയും ചെയ്തു.കോട്ടയം,വാഗമണ്‍, തൊടുപുഴ എന്നിവിടങ്ങളില്‍ വിളിച്ചുവരുത്തിയായിരുന്നു പീഡനം. വിവരം വീട്ടില്‍ അറിഞ്ഞതോടെ മൂന്ന് കുട്ടികളുടെ മാതാവ് കൂടിയായ മുപ്പത്തിമൂന്നുകാരിയെ ഭര്‍തൃവീട്ടുകാര്‍ പുറത്താക്കി. താമസിക്കാന്‍ സ്ഥലം തേടി അലഞ്ഞ യുവതി ചങ്ങനാശ്ശേരിയിലെ ഒരു ഉസ്താതിനു മുന്നില്‍ എല്ലാം തുറന്ന് പറഞ്ഞതോടെ സംഭവം പുറത്തറിയുകയായിരുന്നു. യുവതിയുടേത് പ്രേമ വിവാഹമായിരുന്നു. ക്രിസ്ത്യന്‍ മതവിശ്വാസിയ യുവതിയെ മതം മാറ്റി ഇസ്ലാംമതത്തിലേയ്ക്ക് പരിവര്‍ത്തനം നടത്തിയാണ് വിവാഹം നടത്തിയത്.ഇരു വീട്ടുകാരുടേയും എതിര്‍പ്പിനെ തുടര്‍ന്ന് യുവതി വാടക വീട്ടിലായിരുന്നു താമസം. ഇതും ഇയാള്‍ മുതലാക്കുകയായിരുന്നു
Post Your Comments