തൃശ്ശൂര്‍: ചേലക്കരയില്‍ നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഒന്നര വര്‍ഷം മുന്‍പാണ് ഇവരെ കാണാതായത്. അച്ചുപുളിയ്ക്കല്‍ ബഷീറിന്റെ ഭാര്യ സീനത്തിന്റെ മൃതദേഹം ചാവക്കാട് കടപ്പുറത്ത് നിന്നും കണ്ടെടുക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് തിരുവത്രെ സ്വദേശി റഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവും മക്കളുമൊത്തു കഴിയുകയായിരുന്ന സീനത്ത് റഫീഖുമായി അടുപ്പത്തിലായിരുന്നു. റഫീഖില്‍ നിന്നും സീനത്ത് രണ്ടര ലക്ഷത്തോളം രൂപ ചോദിച്ചുവാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചപ്പോള്‍ സീനത്ത് നല്‍കിയില്ല. തുടര്‍ന്ന് ചാവക്കാട് കടപ്പുറത്തെത്തിയ സീനത്തുമായി റഫീക്ക് വഴക്കിട്ടു. തുടര്‍ന്ന് സീനത്തിനെ കൊന്ന റഫീക്ക് കടപ്പുറത്ത് തന്നെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. സീനത്തിന്റെ ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഫോണ്‍ രേഖകള്‍ പരിശോധിച്ചുള്ള അന്വേഷണമാണ് കേസിന് തുമ്പുണ്ടാക്കിയത്.
Post Your Comments