Kerala

ദളിത്‌ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവം, നാളെ സംസ്ഥാന വ്യാപകമായി എ.ബി.വി.പി പഠിപ്പു മുടക്കുന്നു

കൊച്ചി: തൃപ്പൂണിത്തുറ ആർ എൽ വി കോളേജിലെ ബി എ മോഹിനിയാട്ടം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് അമിതമായി ഉറക്ക ഗുളിക കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടിയുടെ നില ആശങ്കാജനകമായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് ഇപ്പോൾ ഉള്ളത്.അമിതമായി ഉറക്ക ഗുളിക കഴിച്ചത് കരളിനെ ബാധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു. പെൺകുട്ടി എഴുതിയ കത്തിൽ വിദ്യാർഥി സംഘടനയായ എസ്.എഫ്.ഐ ക്കെതിരെ ഗുരുതര ആരോപണങ്ങൾ ആണുള്ളത്. പെൺകുട്ടിയെ മോശമായി ചിത്രീകരിച്ചു വിവാഹം മുടക്കിയതായും പലതരത്തിലുള്ള മാനസിക പീഡനങ്ങൾ നൽകിയതായും പെൺകുട്ടിയുടെ കത്തിലുണ്ട്. ആറ് എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു.

 dakut

മാസങ്ങൾക്ക് മുൻപ് കോളേജിൽ നടന്ന ഒരു സംഘട്ടനത്തിനു ദൃക്സാക്ഷിയായതും പ്രിന്‍സിപ്പാളിന് മൊഴി നല്‍കുകയും ചെയ്തതാണ് എസ്.എഫ്.ഐ പ്രവർത്തകർക്ക് പെൺകുട്ടിയോട് വിരോധം തോന്നാൻ കാരണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയ്ക്ക് പിന്നീട് ഹോസ്റ്റലില്‍ വരെ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നു. പാലാ സ്വദേശിനിയായ പെണ്കുട്ടിയെ അപവാദം പറഞ്ഞുള്ള പോസ്റർ കൂടി ഹോസ്ടളിൽ പതിച്ചു എന്നും കത്തിൽ പറയുന്നു. അപകീര്‍ത്തിപ്പെടുത്തിയുള്ള പോസ്റർ കാരണം പെൺകുട്ടിയുടെ നിശ്ചയിച്ച വിവാഹം മുടങ്ങി.ചില അധ്യാപകരും വിദ്യാർഥി നേതാക്കളുടെ ഒപ്പം ചേര്‍ന്നതായും പരാതിയുണ്ട്. പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചതോടെ കോളേജ് ഇന്നലെ അടച്ചിരുന്നു. വിദ്യാര്‍ഥികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നും കോളേജ് അടച്ചിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധിച്ച് എ.ബി.വി.പി നാളെ സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button