കൊച്ചി: പുതിയ പ്ലാന്‍ റിവിഷന്‍ പ്രകാരം ബി എസ് എന്‍ എല്‍ ജനപ്രിയ ഡാറ്റാ താരിഫുകളുടെ ഉപയോഗ സമയം വെട്ടിക്കുറച്ചു. 2ജി/3ജി പ്ലാനുകളില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള എസ് ടി വി 68, 155, 198, 252 എന്നീ ഓഫറുകളിലാണ് ബി എസ് എന്‍ എല്‍ മാറ്റം വരുത്തിയിരിക്കുന്നത്.
പുതിയ മാറ്റമനുസരിച്ച് 1ജി ബി മൂന്നു ദിവസം വാലിഡിറ്റിയുണ്ടായിരുന്ന എസ് ടി വി 68ന്റെ കാലാവധി രണ്ട് ദിവസമാക്കി കുറച്ചു. 155 രൂപയ്ക്ക് 20 ദിവസം 1ജി ബി ഉണ്ടായിരുന്ന വൗച്ചറിന്റെ കാലാവധി 18 ദിവസമാക്കി. 198 രൂപയ്ക്ക് 1.1ജി ബി 28 ദിവസം എന്നുള്ളത് 1ജി ബി ആക്കി കുറച്ചു. മുന്‍പ് 252 രൂപയ്ക്ക് 2.2 ജി ബി 28 ദിവസമുണ്ടായിരുന്ന പ്ലാന്‍ തുക 292 ആക്കി ഉയര്‍ത്തി.
ചെറിയ തുകയ്ക്ക് കൂടുതല്‍ ഡാറ്റാ എന്ന രീതിയില്‍ ബി എസ് എന്‍ എല്‍ അവതരിപ്പിച്ച 68 രൂപയ്ക്ക് 1ജി ബി എന്ന വൗച്ചറില്‍ വന്ന മാറ്റമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ ഏപ്രിലില്‍ 10 ദിവസം വാലിഡിറ്റിയില്‍ 1ജി ബി എന്ന നിലയില്‍ അവതരിപ്പിച്ച പ്ലാന്‍ 7 ദിവസം, 5 ദിവസം, 3 ദിവസം എന്നിങ്ങനെ കാലാവധി വെട്ടിക്കുറച്ച് ഇപ്പോള്‍ 2 ദിവസത്തില്‍ എത്തി നില്‍ക്കുന്നു. ഇ മാസം 13ന് പുതിയ മാറ്റങ്ങള്‍ നിലവില്‍ വരാം.
Post Your Comments