തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പൊന്നിന്‍ കുടമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍.
നിയസഭ പിരിഞ്ഞതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭയില്‍ നടത്തേണ്ടിയിരുന്ന പ്രസംഗം പ്രതിപക്ഷ നേതാവ് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ വായിച്ചു. ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെ സരിതയുടെ പ്രാര്‍ത്ഥന തന്റെ കണ്ടുപിടിത്തമല്ലെന്നും വി എസ് വിശദീകരിച്ചു.
ഒരേ കേസില്‍ കെ.ബാബുവിനും മുന്‍ ധനമന്ത്രി കെ.എം മാണിക്കും രണ്ട് നീതിയാണ് ലഭിച്ചത്. കെ.എം മാണിക്ക് രാജി വെക്കേണ്ടി വന്നപ്പോള്‍ കെ.ബാബുവിനെ ഉമ്മന്‍ ചാണ്ടി സംരക്ഷിക്കുകയായിരുന്നു. കെ.ബാബുവിന്റെ രാജി ഗവര്‍ണര്‍ക്ക് കൈമാറാതെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി ഇതാണ് വ്യക്തമാക്കുന്നത്. ബാബുവിനും ഉമ്മന്‍ ചാണ്ടിക്കും ഒറ്റ കരളാണെന്നും അതുകൊണ്ടാണ് ഉമ്മന്‍ ചാണ്ടി ബാബുവിനെ സംരക്ഷിക്കുന്നതെന്നും വി എസ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ സരിത പ്രാര്‍ത്ഥനാ ചടങ്ങില്‍ മുഖ്യമന്ത്രിയുടെ വീട്ടിലുണ്ടായിരുന്നവെന്ന തന്റെ പരാമര്‍ശം അദ്ദേഹം അവര്‍ത്തിച്ചു. ഇത് തങ്ങള്‍ നടത്തുന്ന ആരോപണമല്ലെന്നും സരിത സോളാര്‍ കമ്മീഷനോട് പറഞ്ഞ കാര്യമാണെന്നും വി.എസ് പറഞ്ഞു. സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശം തുടര്‍ച്ചയായി നിഷേധിക്കപ്പെടുകയാണ്.
Post Your Comments