തിരുവനന്തപുരം● രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അഫ്സല്‍ ഗുരുവിന്റെ ഓര്‍മ്മ ദിവസത്തില്‍ രാജ്യദ്രോഹികളാകാന്‍ നടിയും അവതാരകയുമായ അരുന്ധതിയുടെ ആഹ്വാനം. ഫേസ്ബുക്കിലൂടെയാണ് അരുന്ധതിയുടെ ആഹ്വാനം.
യാക്കൂബ് മേമന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചതുകൊണ്ടാണ് രോഹിത് രാജ്യദ്രോഹി ആക്കപ്പെട്ടത്. അനീതികള്‍ക്കെതിരെ, മനുഷ്യത്വനിരാസങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് രാജ്യദ്രോഹമാണെങ്കില്‍ ഈ മര്‍ദക ഭരണകൂടത്തിന് കീഴില്‍ നമുക്ക് രാജ്യദ്രോഹികളാവാം എന്നാണ് അരുന്ധതിയുടെ ആഹ്വാനം.
ഒമ്പത് പേരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനിടയാക്കിയ, ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഒരു തീരാക്കളങ്കമായിമാറിയ ഭീകരാക്രമണത്തില്‍ മുഖ്യഗൂഢാലോചന നടത്തിയ പ്രതിയുടെ വധശിക്ഷയെ ഭരണകൂടം നടത്തിയ കൊലപാതകമെന്നാണ് അരുന്ധതി ഫേസ്ബുക്ക് സ്റ്റാറ്റസില്‍ വിശേഷിപ്പിച്ചിരിക്കുന്നത്.
അരുന്ധതിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം
2001 ഡിസംബര്‍ 13നാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണം ഉണ്ടായത്. പാര്‍ലമെന്‍റില്‍ കടന്നുകയറിയ അഞ്ചംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ ഉള്‍പ്പടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകൾ സംയുക്തമായി നടത്തിയ ആക്രമണമായിരുന്നു ഇത്.
2001 ഡിസംബർ 13 ന് ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ അഫ്സൽ ഗുരുവിനെ ദൽഹി പൊലീസ് ജമ്മു-കശ്മീരിൽ നിന്നും അറസ്റ്റു ചെയ്തു. 2002 ഡിസംബർ 18-ന് ഡല്‍ഹി കോടതി അഫ്സൽ ഗുരുവിനെ വധശിക്ഷ വിധിച്ചു. പിന്നീട് 2003 ഒക്ടോബർ 29-ന് ദൽഹി ഹൈക്കോടതി ഈ വധശിക്ഷ ശരിവെച്ചു. ഇതിനെതിരെ അഫ്സൽ ഗുരു സുപ്രീംകോടതിയിൽ അപ്പീൽ നൽകി. 2005 ആഗസ്റ്റ് 4-ന് അഫ്സൽ ഗുരുവിന്റെ അപ്പീൽ തള്ളിയ സുപ്രീംകോടതി വധശിക്ഷ ശരിവെച്ചു. 2006 ഒക്ടോബർ 20-ന് തിഹാർ ജയിൽ വെച്ച് ശിക്ഷ നടപ്പിലാക്കാൻ ഉത്തരവിട്ടു. അന്ന് തന്നെ അഫ്സൽ ഗുരുവിന്റെഭാര്യ നൽകിയ ദയാഹര്‍ജി പരിഗണിച്ച് വധശിക്ഷാ തീരുമാനം റദ്ദ് ചെയ്തു.
2011 ഓഗസ്റ്റ് 4-ന് ദയാഹര്‍ജി ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിയുടെ പരിഗണക്കു വിട്ടു. തുടർന്ന് 2013 ജനുവരി 21-ന് ആഭ്യന്തരമന്ത്രാലയം വധശിക്ഷ നടപ്പിലാക്കണമെന്ന ശിപാർശ രാഷ്ട്രപതിക്കയച്ചു. 2013 ജനുവരി 26-ന് രാഷ്ട്രപതി പ്രണബ് മുഖർജി ആഭ്യന്തരമന്ത്രാലയത്തിന്റെ ശുപാര്‍ശ സ്വീകരിച്ചു കൊണ്ട് ഫെബ്രുവരി 3-ന് ദയാഹര്‍ജി തള്ളി. 2013 ഫെബ്രുവരി 4-ന് ആഭ്യന്തരമന്ത്രി സുശീൽ കുമാർ ഷിൻഡെ വധശിക്ഷ ഉത്തരവിൽ ഒപ്പുവെച്ചു. 2013 ഫെബ്രുവരി 8-ന് വധശിക്ഷ നടപ്പിലാക്കാൻ തീരുമാനിച്ചതിനെ തുടർന്ന് 2013 ഫെബ്രുവരി 9-ന് അഫ്സൽ ഗുരുവിനെ തിഹാർ ജയിലിൽ വെച്ച് തൂക്കിലേററി.
Post Your Comments