India

ആംബുലന്‍സ് ഡ്രൈവറുടെ തര്‍ക്കം മൂലം നഷ്ടമായത് ഒരു പിഞ്ചു ജീവന്‍

കൊല്‍ക്കത്ത: രോഗിയെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ആംബുലന്‍സ് ഡ്രൈവര്‍ തര്‍ക്കിച്ച് സമയം കളഞ്ഞതുമൂലം നവജാത ശിശുവിന് ജീവന്‍ നഷ്ടമായി. 24 പര്‍ഗാനയില്‍ ബര്‍സാത് സ്റ്റേഷന്‍ ജനറല്‍ ആശുപത്രിയില്‍ സൗജന്യ ആംബുലന്‍സ് പദ്ധതിക്കയി എത്തിയ കുഞ്ഞിന്റെ പിതാവുമായി 1000 രൂപയ്ക്ക് വേണ്ടി ഡ്രൈവര്‍ തര്‍ക്കിച്ച് സമയം കളയുകയായിരുന്നു.

ഇന്ന് രാവിലെ നടന്ന സംഭവത്തില്‍ എട്ടു മാസം മാത്രം പ്രായമുണ്ടായിരുന്ന റെഹാന സുല്‍ത്താന എന്ന കുഞ്ഞാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞിനെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് കുട്ടികള്‍ക്കു വേണ്ടിയുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഡോക്ടര്‍മാര്‍ ഫുള്‍ബഗാനിലെ കുട്ടികള്‍ക്കുള്ള ആശുപത്രിയായ ഡോ. ബി.സി റോയ് മെമ്മോറിയല്‍ ആശുപത്രിയിലേക്കായിരുന്നു കുഞ്ഞിനെ അയച്ചത്.

മതിയായ രേഖകളോടൊപ്പം അപേക്ഷിച്ചാല്‍ സൗജന്യമായി ആംബുലന്‍സ് സൗകര്യം ലഭ്യമാകുമെന്നും എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കംമെന്നും ഡോക്ടര്‍മാര്‍ കുട്ടിയുടെ പിതാവ് ഇംദാദുലില്‍ ഹുസൈനോട് പറഞ്ഞു. എന്നാല്‍ ആശുപത്രി വളപ്പില്‍ നിന്നും ഇംദാദുല്‍ വിളിച്ച ആംബുലന്‍സ് ഡ്രൈവര്‍ ഓക്‌സിജന്‍ സിലിണ്ടര്‍ ചാര്‍ജും തന്റെ ടിപ്പും എല്ലാം കൂടിച്ചേര്‍ത്ത് 1000 രൂപ ആവശ്യപ്പെട്ടു. എന്നാല്‍ തന്റെ അവസ്ഥ പറഞ്ഞ് ഇംദാദുല്‍ കരഞ്ഞിട്ടും ഡ്രൈവര്‍ അയഞ്ഞില്ല. ഒന്നര മണിക്കൂറോളം തര്‍ക്കിച്ച് സമയം കളഞ്ഞ ശേഷം മറ്റൊരു ഡ്രൈവര്‍ വരികയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കൊണ്ടുപോകാനായി കുടുംബാംഗങ്ങള്‍ വാര്‍ഡിലേക്ക് തിരിച്ച് എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
തുടര്‍ന്നുണ്ടായ പ്രതിഷേധം ആശുപത്രി ജീവനക്കാരുമായി ഏറ്റുമുട്ടലിലേക്ക് നയിക്കുകയും ചെയ്തു. പോലീസ് സ്ഥലത്തെത്തി പിന്നീട് കുടുംബത്തെ ആശ്വസിപ്പിച്ചു. സംഭവത്തില്‍ ജില്ലാ ആരോഗ്യ വകുപ്പ് ആശുപത്രി സൂപ്രണ്ടില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശീയ ആരോഗ്യ സുരക്ഷാ മിഷന്റെ ജനനി ശിശു സുരക്ഷാ പദ്ധതിക്കു കീഴില്‍ പ്രത്യേക പരിണന വേണ്ട കുട്ടികള്‍ക്ക് വേണ്ടി സൗജന്യ ആംബുലന്‍സ് സേവനങ്ങള്‍ സംസ്ഥാന ആരോഗ്യ വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. ഈ സംവിധാനത്തിന് വേണ്ടി കുടുംബാംഗങ്ങള്‍ മതിയായ രേഖകളെല്ലാം ശരിയാക്കിയ ശേഷം ആംബുലന്‍സ് വിളിച്ചപ്പോഴാണ് ഡ്രൈവര്‍ വില്ലനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button