ബരാബന്‍കി : ഉത്തര്‍പ്രദേശില്‍ നിന്നു വീണ്ടും നൂഡില്‍സ് വിവാദം. ചില നൂഡില്‍സ് സാമ്പിളുകളിലെ ടേസ്റ്റ് മേക്കറുകളില്‍ അനുവദനീയമായ അളവില്‍ കൂടുതല്‍ ചാരം അടങ്ങിയിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ടെത്തി.
നോര്‍ സൂപി നൂഡില്‍സ്, ഹോര്‍ളിക്‌സ് ഫീഡില്‍സ് നൂഡില്‍സ്, ചിംഗ്‌സ് ഹോട്ട് ഗാര്‍ലിക് ഇന്‍സ്റ്റന്റ് നൂഡില്‍സ് എന്നിവയുടെ സാമ്പിളുകളിലാണു മായം കണ്ടെത്തിയിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ മറുപടി നല്കണമെന്നാവശ്യപ്പെട്ട് കമ്പനികള്‍ക്കു നോട്ടീസ് നല്കിയിട്ടുണ്ടെന്ന് ഭക്ഷ്യമന്ത്രാലം അറിയിച്ചു.
Post Your Comments