Music

ഈ പാട്ടുകളുടെ ഒരു കാര്യം

പാട്ടുകൾക്ക് വിഷാദം മാറ്റാൻ കഴിവുണ്ടോ? അതോ വിശാടതിലെയ്ക്ക് കൊണ്ട് പോകാനാണോ കഴിവുള്ളത്? കലയ്ക്ക് മനുഷ്യനെ അപാരമായ ഊർജ്ജത്തിലേയ്ക്ക് കൊണ്ട് പോകാൻ മാത്രമാണ് കഴിവുള്ളത്. പക്ഷെ ജലം ഒഴിച്ച് വയ്ക്കുമ്പോൾ അത് ഇരിക്കുന്ന പാത്രത്തിന്റെ ആകൃതിയിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെടുമെന്ന പോലെ കല ആരുടെ മനസ്സിലെയ്ക്കാണോ ചെന്ന് കയറുന്നത് അയാളുടെ മനസ്സിന്റെ അവസ്ഥ പോലെ ഇതു വിധത്തിലും അതിന്റെ അനുഭൂതി പരിവർത്തനം ചെയ്യപ്പെടാം.

മികച്ച പാട്ടുകൾ എന്നും ഉണ്ടായിട്ടുണ്ട്. വിഷാദങ്ങൾ മാറ്റാൻ സംഗീതത്തിനുള്ള കഴിവിനും മേലെ ആണ് അസുഖങ്ങൾ മാറ്റാനുള്ള സംഗീതത്തിന്റെ കഴിവുകൾ. പല നാച്ചുറോപ്പതി ചികിത്സയിലും സംഗീതം അസുഖം മാറ്റുന്നതിന് ആവശ്യമായി ഉപയോഗിയ്ക്കുന്ന ഒരു ഭാഗമാണ്. ചില പ്രത്യേക ശബ്ദങ്ങൾക്ക്‌ പോലും അമിതമായ ഊർജ്ജ പ്രസരണ ശേഷിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നുന്ദ്.

മനുഷ്യന്റെ ഇതു വികാരങ്ങൾക്കും ഒപ്പം നിൽക്കാൻ സംഗീതത്തിനു കഴിയും. സ്നേഹിക്കുന്നവർ പോലും ഏറ്റവും അധികം പ്രണയത്തിൽ സ്വയം ഇടം പിടിയ്ക്കാൻ തിരഞ്ഞെടുക്കുന്ന വഴി സംഗീതമാണ്. അതുകൊണ്ട് തന്നെയാണ് മികച്ച പ്രണയ സംഗീതങ്ങൾ എന്നും ഉണ്ടാകുന്നതും. വിഷാദങ്ങളിൽ മുഴുകി ഇരിക്കുമ്പോൾ ഇത്തരം വേദനകൾ ഒരു സാധാരണ പ്രതിഭാസമാണെന്ന തോന്നലിൽ ഏതാനും കഴിയും. സംഗീതവും മികച്ച വരികളും ചേരുമ്പോഴാണ് അത് ആസ്വാദ്യമാകൌന്നത്. എന്നാൽ ചില പ്രത്യേക ഉപകരണ സംഗീതങ്ങൾക്കും നിരവധി ആരാധകരുണ്ട്. അതിൽ തന്നെ പ്രശസ്തരായ നിരവധി പേര് ഉണ്ട് താനും. സംഗേതത്തെ ജീവനായി കാണുന്ന നിത്യവും പാട്ടുകൾ കേള്ക്കാതെ ജീവിക്കാൻ കഴിയാത്തവർ വരെ ഉണ്ടെന്നറിയുമ്പോഴാണ് ഈ പാട്ടിന്റെ ഒരു കാര്യം എന്ന് പറയാൻ തോന്നി പോകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button