പിടിയിലായവരില്‍ 84 കാരനായ റിട്ടയേര്‍ഡ് അധ്യാപകനും
കോതമംഗലം ● പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ ഒരാള്‍ റിട്ടയേര്‍ഡ് അധ്യാപകനാണ്. റിട്ടയേര്‍ഡ് അധ്യാപകന്‍ മത്തായി (84), ഇരുമലപ്പടി സ്വദേശി മനാഫ് (23) എന്നിവരാണ് അറസ്റ്റിലായത്.
വീട്ടില്‍ ടി.വി കാണാന്‍ വന്നപ്പോഴാണ് പെണ്‍കുട്ടിയെ മനാഫ് ലൈംഗികമായി പീഡിപ്പിച്ചത്. പിന്നീട് അങ്കമാലിയിലെ ഒരു ലോഡ്ജിലും വീട്ടിലും വച്ച് പ്രതിയായ മത്തായിയും പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പോലീസ് പറഞ്ഞു. മനാഫ് മറ്റൊരു പെണ്‍കുട്ടിയെ കൂടി പീഡിപ്പിച്ചതായി സൂചനയുണ്ട്.
സ്കൂളില്‍ നടന്ന കൌണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡനവിവരം തുറന്നുപറയുന്നത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോതമംഗലം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments