കണ്ണൂര്‍: പുരുഷന്‍മാരുടെ കുത്തകയായിരുന്ന പല തൊഴില്‍ മേഖലകളിലും ഇന്ന് സ്ത്രീകളുടെ സാന്നിധ്യം നമുക്ക് കാണാം. അത്തരത്തില്‍ എല്ലാ തൊഴില്‍ മേഖലകളിലും പുരുഷനൊപ്പം എത്താന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് കണ്ണൂര്‍ ആറളത്തെ ഒരു കൂട്ടം വീട്ടമ്മമാര്‍. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കിണര്‍ കുഴിക്കുകയാണ് ഈ സ്ത്രീകള്‍.
കാടച്ചേരി റനിതയുടെ വീട്ടുമുറ്റത്താണ് 30,000 രൂപ ചെലവില്‍ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായുള്ള കിണര്‍ കുഴിക്കല്‍ തകൃതിയായി നടക്കുന്നത്. എത്ര പ്രയാസപ്പെട്ടാലും ഏറ്റെടുത്ത ജോലിയില്‍ നിന്നും പിന്നോട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ആ ദൃഢനിശ്ചയം ഇവരുടെ ജോലിയിലും കാണാം.
ആറളത്തെ വീട്ടമ്മമാര്‍ കിണര്‍ കുഴിച്ച് നാട്ടിലെ കുടിവെള്ള ക്ഷാമവും സ്വന്തം വീട്ടിലെ പട്ടിണിയും മാറ്റുന്നത് കണ്ട് ചില കുടുംബശ്രീ യൂണിറ്റുകളിലെ സ്ത്രീകളും കിണര്‍ കുഴിക്കല്‍ പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്.
Post Your Comments