തിരുവനന്തപുരം: ക്ലിഫ്ഹൗസില്‍ കയറാന്‍ സരിതയ്ക്ക് പാസ് പോലും വേണ്ടിയിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ് അച്യുതാനന്ദന്‍. സോളാര്‍ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തിര പ്രമേയാനുമതി നിഷേധിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ വി. എസിന്റെ പരിഹാസം.
ക്ലിഫ് ഹൗസിന്റെ അടുക്കളയില്‍ വരെ എത്താന്‍ സരിതയ്ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവിടെ പ്രാര്‍ത്ഥനയില്‍ പോലും പങ്കെടുത്തെന്നും വി. എസ് പറഞ്ഞു. നാണം കെട്ട മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവായി നിയമസഭയില്‍ ഇരിക്കുന്നത് തന്നെ അപമാനകരമാണെന്നും, ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ പേരിലാണ് ഇരിക്കുന്നതെന്നും വി. എസ് പരിഹാസരൂപേണ പറഞ്ഞു.
നിയമസഭാ നടപടികളില്‍ സോളാര്‍ വിഷയത്തില്‍ ഊന്നി ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയാനുമതി സ്പീക്കര്‍ നിഷേധിച്ചിരുന്നു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുകയും സഭ നിര്‍ത്തിവെയ്ക്കുകയും ചെയ്തു.
Post Your Comments