മതത്തെ വിമർശിച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ യുക്തിവാദിക്ക് വധഭീഷണിയും കയ്യേറ്റവും.ഉണ്ടായെന്ന് പ്രമുഖ സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും യുക്തിവാദിയുമായ വിൻസന്റ് വെള്ളൂക്കാരൻ ആന്റണി. തങ്ങളുടെ മതത്തെ വിമർശിക്കുന്നവരെ കൈവെട്ടുകയോ കൊല്ലുകയോ ചെയ്യുമെന്നും അതിന് ഇതിനകം തന്നെ ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്നും എത്രയും വേഗം പോസ്റ്റ് ഡിലീറ്റ് ചെയ്തില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാവുമെന്നും ഒരു കൂട്ടം ആളുകള് ഭീഷണിപ്പെടുത്തി എന്നാണു വിൻസന്റ് പറയുന്നത്.ഇതിന്റെ പേരിൽ പോസ്റ്റുകളെല്ലാം താൻ ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്നാണു ഇദ്ദേഹം പറയുന്നത്. കാരണം തനിക്കു ആശ്രിതരായി രോഗിയായ അമ്മയും രോഗിയായ മകനും ഉണ്ടെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാൽ അവർക്കാരുമില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
Post Your Comments