India

സ്കൂള്‍ ഉടമയുടെ മകന്റെ മര്‍ദ്ദനമേറ്റ് വിദ്യാര്‍ഥി മരിച്ചു

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ സ്കൂള്‍ ഉടമയുടെ മകന്റെ മര്‍ദനമേറ്റ് വിദ്യാര്‍ഥി മരിച്ചു. ഷമിം മുല്ലിക് എന്ന 14കാരനാണു മര്‍ദനമേറ്റു മരിച്ചത്. അല്‍ ഇസ്സ്ലാമിയ മിഷന്‍ സ്കൂളിളിന്റെ ഹോസ്റലിലാണ് ദാരുണസംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂള്‍ ഉടമ ലിട്ടന്‍ ഷെയ്കിനെയും മകന്‍ ഹനീഫ് ഷെയ്കിനെയും പോലീസ് അറസ്റ് ചെയ്തിട്ടുണ്ട്. മാനേജ്മെന്റില്‍നിന്ന് അനുമതി വാങ്ങാതെ സ്കൂള്‍ വളപ്പില്‍വച്ച് വിദ്യാര്‍ഥി മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയതാണു മര്‍ദനത്തിനു കാരണമായത്.

ലിട്ടന്‍ ഷെയ്കിന്റെ മകനും സ്കൂളില്‍ അധ്യാപകനുമായ ഹനീഫാണു കുട്ടിയെ മര്‍ദിച്ചത്. ക്രൂരമായി മര്‍ദനമേറ്റ കുട്ടി ബോധരഹിതനായി. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അറസ്റിലായ സ്കൂള്‍ ഉടമയെയും മകനെയും കാന്‍ഡി സബ് ഡിവിഷണല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ ചോദ്യംചെയ്തു വരികയാണ്. പോസ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിവാകൂ എന്നു പോലീസ് പറഞ്ഞു.

shortlink

Post Your Comments


Back to top button