India

ഇന്ത്യയുടെ ധീര സൈനീകർക്ക് രാജ്യത്തിന്റെ പ്രണാമം.കാത്തിരുപ്പുകൾക്കും പ്രതീക്ഷകൾക്കുമിടയിൽ ബാക്കി 9 പേരുടെയും മരണം സ്ഥിരീകരിച്ചു.

കാശ്മീർ:ഇന്ത്യയുടെ ധീര സൈനീകർക്ക് രാജ്യത്തിന്റെ പ്രണാമം.കാത്തിരുപ്പുകൾക്കും പ്രതീക്ഷകൾക്കുമിടയിൽ ബാക്കി 9 പേരുടെയും മരണം സ്ഥിരീകരിച്ചു.സിയാച്ചിനിൽ ഹിമാപാതത്തെ തുടർന്ന് കാണാതായ 10 സൈനീകരിൽ 9 പേരുടെയും മരണം സ്ഥിരീകരിച്ചു. ഒരാളെ ഗുരുതരമായ നിലയിൽ ജീവനോടെ കണ്ടെത്തി.ഈ മാസം മൂന്നിനാണ് സിയാച്ചിനില്‍ ഉണ്ടായ ഹിമപാതത്തിൽ മദ്രാസ് റെജിമെന്റിലെ പത്ത് സൈനികർ അപകടത്തിൽ പെട്ടത്. ആധുനീക ഉപകരണങ്ങളോടെ സൈന്യത്തിലെ പ്രത്യേക സംഘം ഇവർക്കായി തെരച്ചിൽ നടത്തി വരികയായിരുന്നു. രക്ഷപെടാൻ സാദ്ധ്യതയില്ലാത്തതിനാല്‍ സൈനികർ മരിച്ചതായി കഴിഞ്ഞ ദിവസം സൈന്യം സൂചന നൽകിയിരുന്നു. ഇതിനിടയിലാണ് ഹനുമന്തപ്പയുടെ അത്ഭുതകരമായ രക്ഷപെടൽ . മറ്റു ഒൻപതു പേരില്‍ അഞ്ചു പേരുടെ കൂടി മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇപ്പോൾ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയതായി ആർമി വൃത്തങ്ങൾ അറിയിച്ചു..

shortlink

Related Articles

Post Your Comments

Related Articles


Back to top button