കശ്മീര്‍: സിയാച്ചനില്‍ ഹിമപാതത്തില്‍ ആറു ദിവസം മുന്‍പ് കാണാതായ 10 സൈനികരില്‍ ഒരാളെ ജീവനോടെ കണ്ടെത്തി. ലാന്‍സ് നായിക് ഹന്‍മന്‍ ഥാപ്പയെയാണ് കണ്ടെത്തിയത്. 25 അടി താഴെ മഞ്ഞുമൂടിയ നിലയിലായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. ഒരു ജൂനിയര്‍ കമ്മിഷന്‍ഡ് ഓഫിസറും മദ്രാസ് റെജിമന്റിലെ ഒന്‍പതു സൈനികരുമാണ് ദുരന്തത്തിനിരയായത്.
നേരത്തെ കാണാതായ ഒരു സൈനികന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. 30 അടിവരെ ആഴത്തില്‍ കുഴിച്ച് ആറു ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് രക്ഷാ പ്രവര്‍ത്തകര്‍ ഈ മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന്.
Post Your Comments