India

ഇന്ത്യയുടെ ധീര സൈനീകർക്ക് രാജ്യത്തിന്റെ പ്രണാമം: കാത്തിരുപ്പുകൾക്കും പ്രതീക്ഷകൾക്കുമിടയിൽ ബാക്കി 9 പേരുടെയും മരണം സ്ഥിരീകരിച്ചു

കാശ്മീർ : ഇന്ത്യയുടെ ധീര സൈനീകർക്ക് രാജ്യത്തിന്റെ പ്രണാമം.കാത്തിരുപ്പുകൾക്കും പ്രതീക്ഷകൾക്കുമിടയിൽ ബാക്കി 9 പേരുടെയും മരണം സ്ഥിരീകരിച്ചു.സിയാച്ചിനിൽ ഹിമാപാതത്തെ തുടർന്ന് കാണാതായ 10 സൈനീകരിൽ 9 പേരുടെയും മരണം സ്ഥിരീകരിച്ചു. ഒരാളെ ഗുരുതരമായ നിലയിൽ ജീവനോടെ കണ്ടെത്തി.ഈ മാസം മൂന്നിനാണ് സിയാച്ചിനില്‍ ഉണ്ടായ ഹിമപാതത്തില്‍ മദ്രാസ് റെജിമെന്റിലെ പത്ത് സൈനികര്‍ അപകടത്തില്‍ പെട്ടത്. ആധുനീക ഉപകരണങ്ങളോടെ സൈന്യത്തിലെ പ്രത്യേക സംഘം ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയായിരുന്നു. രക്ഷപെടാന്‍ സാദ്ധ്യതയില്ലാത്തതിനാല്‍ സൈനികര്‍ മരിച്ചതായി കഴിഞ്ഞ ദിവസം സൈന്യം സൂചന നല്‍കിയിരുന്നു. ഇതിനിടയിലാണ് ഹനുമന്തപ്പയുടെ അത്ഭുതകരമായ രക്ഷപെടല്‍. മറ്റു ഒന്‍പതു പേരില്‍ അഞ്ചു പേരുടെ കൂടി മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കാണാതായ എല്ലാവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button