കൊച്ചി : ശാലുമേനോനെതിരായ ആരോപണങ്ങള്‍ പിന്‍വലിച്ചിട്ടില്ലെന്ന് സോളാര്‍ തട്ടിപ്പുകേസ് പ്രതി സരിത എസ്.നായര്‍. സോളാര്‍ കമ്മിഷനില്‍ മൊഴി നല്‍കി പുറത്തിറങ്ങിയ സരിത മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുമ്പോഴാണ് സരിത ഇക്കാര്യം വ്യക്തമാക്കിയത്.
ശാലു മേനോന് എതിരായ ആരോപണങ്ങള്‍ ഒരു ഘട്ടത്തിലും താന്‍ പിന്‍വലിച്ചിട്ടില്ല. എന്നാല്‍, ശാലുവിനുവേണ്ടി ചെലവാക്കിയതിലൂടെ മാത്രമല്ല മുഴുവന്‍ പണവും നഷ്ടമായതെന്നും മറ്റ് പലരും പണം കൈപ്പറ്റിയിട്ടുണ്ടെന്നും സരിത പറഞ്ഞു. സോളാറിലൂടെ ലഭിച്ച പണമെല്ലാം പലവഴിയാണ് പോയിട്ടുള്ളത്. അതില്‍ തനിക്ക് അറിവായതും തന്റെ കൈവശം തെളിവുള്ളതുമായ വഴികളെ കുറിച്ച് കമ്മിഷനില്‍ പറഞ്ഞിട്ടുണ്ട്. നഷ്ടപ്പെട്ടുവെന്നു പറയുന്ന പണം അക്കൗണ്ടിലൂടെയോ ചെക്കുമുഖേനയോ മാത്രമല്ലെന്നും സരിത പറഞ്ഞു.
Post Your Comments