വാഷിംഗ്ടണ്‍ : യുവതിയെ പീഡിപ്പിച്ച 12 പേര്‍ക്ക് 140 വര്‍ഷം തടവ്. 2011-12 വര്‍ഷങ്ങളിലാണ് സംഭവം നടന്നത്. ബ്രാഡ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.
ബ്രീട്ടീഷ് യുവതിയെ 13മാസം ബലാല്‍കാരമായി പീഡിപ്പിച്ച 12 പ്രതികള്‍ക്കാണ് 140 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. യുവതിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പ്രതികള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അണ്ടര്‍ഗ്രൗണ്ട് കാര്‍ പാര്‍ക്കിംഗ്, പള്ളിയുടെ സെമിത്തേരി എന്നിവിടങ്ങളില്‍ യുവതിയെ എത്തിച്ച് പീഡിപ്പിച്ചു. സംഭവത്തില്‍ പിടിയിലായ എല്ലാവരും ദക്ഷിണേഷ്യയില്‍ നിന്നുള്ളവരാണ്.
പന്ത്രണ്ട് പ്രതികളില്‍ 11 പേരെ യുവതിയെ ബലാത്സംഗം ചെയ്തതിനും ഒരാളെ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതിനാണ് ശിക്ഷിച്ചത്. അതേസമയം സംഘത്തിലെ പ്രധാനി എന്ന് കരുതുന്നയാള്‍ ബംഗ്ലാദേശിലേക്ക് കടന്നതായാണ് വിവരം. 2012 ല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഇയാള്‍ പിടിയിലായെങ്കിലും പിന്നീട് രക്ഷപെടുകയായിരുന്നു.
Post Your Comments