Kerala

ഉമ്മന്‍ ചാണ്ടി രാജിവയ്ക്കണം: സഭയില്‍ പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. സഭക്കുള്ളില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധിക്കുന്നത്.  ചോദ്യോത്തരവേളക്കിടെ മുദ്രാവാക്യം വിളിച്ച് തടസ്സപ്പെടുത്തിക്കൊണ്ടായിരുന്നു പ്രതിപക്ഷപ്രതിഷേധം.

ബഹളം അവസാനിപ്പിക്കണമെന്ന് സ്പീക്കറുടെ റൂളിംഗ് ഉണ്ടായെങ്കിലും പ്രതിപക്ഷം മുദ്രാവാക്യം വിളികള്‍ ഉയര്‍ത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button