KeralaNews

സരിതയെ വിളിച്ചത് ഭാഗവതം പറഞ്ഞു കൊടുക്കാനോ, അതോ ഭരണഘടന പഠിപ്പിക്കാനോ?

തിരുവനന്തപുരം : സരിതയെ രാത്രി വിളിച്ചത് ഭാഗവതം പറയാനാണോ ഭരണഘടന പഠിപ്പിക്കാനോ ആണോയെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍. സോളാര്‍ വിഷയം പോലെ ഒരു ആരോപണം നേരിട്ടുള്ള മുഖ്യമന്ത്രി കേരളത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. നിയമസഭാ നടപടികളില്‍ സോളാര്‍ വിഷയത്തില്‍ പ്രതിഷേധം ഉയര്‍ത്തിയ പ്രതിപക്ഷത്തിന് അടിയന്തിര പ്രമേയാനുമതി സ്പീക്കര്‍ നിഷേധിച്ചതിന് പിന്നാലെയായിരുന്നു കോടിയേരിയുടെ വിമര്‍ശനം.

അടിയന്തിര പ്രമേയം നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. മുഖ്യമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമേയാവതരണാനുമതി നിഷേധിച്ചത്. തുടര്‍ന്ന് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു. നേരത്തേ സഭ തുടങ്ങിയപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ രാജി ആവശ്യം പ്രതിപക്ഷം ഉയര്‍ത്തിയിരുന്നു. ചോദ്യോത്തര വേളയില്‍ ശക്തമായ പ്രതിഷേധം നടത്തിയ പ്രതിപക്ഷം ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് കൊടുത്തിരുന്നു.

അതേസമയം പൊതുപ്രവര്‍ത്തകനെന്ന നിലയിലുള്ള മാന്യത പോലും പ്രതിപക്ഷം തനിക്ക് നല്‍കുുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഒരു കേസിലെ പ്രതി കൊടുത്ത മൊഴി പ്രതിപക്ഷം വിശ്വസിച്ചു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊലക്കേസ് പ്രതിയുടെ ആരോപണങ്ങളുമായി മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ സഭയില്‍ പറഞ്ഞു.

 

 

shortlink

Post Your Comments


Back to top button