India

ചായ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ

ന്യുഡല്‍ഹി : ചായ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്തയുമായി ഇന്ത്യന്‍ റെയില്‍വേ. യാത്രക്കാര്‍ക്ക് 25 തരം വ്യത്യസ്ത ചായകള്‍ നല്‍കാന്‍ തയാറെടുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്റ് ടൂറിസം കോര്‍പറേഷന്‍ ( ഐ.ആര്‍.സി.ടി.സി ).

ദേശി ചായ്, കുരുമുളക് ചായ്, ഇഞ്ചി തുളസി ചായ, തേന്‍ ചായ, ലെമണ്‍ ടീ, തേന്‍ ഇഞ്ചി ചായ എന്നിങ്ങനെ വ്യത്യസ്ത സ്വാദുകളിലുള്ള ചായകള്‍ ഒരുക്കുന്നതിനാണ് അധികൃതരുടെ ശ്രമം. ചായ ഓര്‍ഡര്‍ ചെയ്യുന്നതിന് മൊബൈല്‍ ആപ്ലിക്കേഷനും ഐ.ആര്‍.സി.ടി.സി തയ്യാറാക്കിയിട്ടുണ്ട്.

ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഒരു ചായയെന്നത് യാത്രയുടെ ഒരു ഭാഗമാണെന്നും അത് രുചികരവും താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് നല്‍കുന്നതിനുമാണ് ഐ.ആര്‍.സി.ടി.സിയുടെ പദ്ധതിയെന്ന് ചെയര്‍മാന്‍ അരുണ്‍ കുമാര്‍ മനോച പറഞ്ഞു. അതോടൊപ്പം ഇ-കാറ്ററിങ് ഓഡറുകള്‍ക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഓഫറുകള്‍ നല്‍കാന്‍ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 12,000 റെയില്‍വേ പാതകളിലേക്ക് പദ്ധതി വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.

shortlink

Post Your Comments


Back to top button