ന്യൂഡൽഹി:എല്ലാ തിരക്കുകളും മാറ്റി വച്ച് പ്രധാനമന്ത്രി മാധ്യമങ്ങളെ പോലും അറിയിക്കാതെ നടത്തിയ മിന്നൽ സന്ദർശനമായിരുന്നു അത്. ലാൻസ് നായിക് ഹനുമന്താപ്പയെ അപകടമുണ്ടായി ആറാമത്തെ ദിവസമായിരുന്നു ജീവനോടെ കണ്ടെത്തിയത്. ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് സൈനീകന്റെ നില ഗുരുതരമാണെങ്കിലും അപകടനില തരണം ചെയ്തതായാണ് അറിയുന്നത്. മലയാളിയായ സൈനീകാൻ സുധീഷ് ഉൾപ്പെടെ ഇനിയും നാലുപേരെ കണ്ടെത്തേണ്ടതായുണ്ട്. ആർമിയുടെ തെരച്ചിൽ തുടരുന്നു. പ്രത്യേക പരിശീലനം ലഭിച്ച നായയുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തുന്നത്.
Post Your Comments