ന്യൂഡല്‍ഹി: യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. 47 തവണയാണ് ഇവര്‍ 25കാരനായ യുവാവിനെ കുത്തിയത്.സഹോദരനെ കൊല്ലുന്നതിന് കുട്ടി മറ്റു രണ്ടു പേര്‍ക്ക് 20,000 രൂപ നല്‍കി.
വീട്ടില്‍ അമ്മയെ സഹോദരന്‍ എപ്പോഴും മര്‍ദിക്കുമായിരുന്നു. ഇതാണ് കുട്ടി സ്വന്തം സഹോദരനെ കൊല്ലാന്‍ കാരണം.
കൊല്ലപ്പെട്ടയാളുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ വഴിത്തിരിവായത്. മദ്യപിക്കാനെന്ന് പറഞ്ഞ് കുട്ടികളില്‍ ഒരാള്‍ യുവാവിനെ വിളിച്ചുവരുത്തി കുത്തികൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചു. മൊബൈല്‍ ഉപേക്ഷിക്കുകയും ചെയ്തു. കുട്ടികളിലൊരാള്‍ അതെടുക്കുകയായിരുന്നു.
Post Your Comments