ലാഹോര്‍ : കോഹിനൂര്‍ രത്‌നത്തിന് ആവശ്യമുന്നയിച്ച് പാകിസ്ഥാനും. ബ്രിട്ടീഷുകാര്‍ സ്വന്തം നാട്ടിലേക്ക് കടത്തിയ അമൂല്യ രത്‌നം കോഹിനൂര്‍ ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരണമെന്ന ആവശ്യം നിലനില്‍ക്കുമ്പോഴാണ് പാകിസ്ഥാനും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.
ക്യൂന്‍ എലിസബത്ത് സെക്കന്‍ഡിന്റെ പക്കല്‍ നിന്നും കൊഹിനൂര്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിനോട് ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പാക് കോടതി ഫയലില്‍ സ്വീകരിച്ചു. അഭിഭാഷകനായ ജാവേദ് ഇക്ബാല്‍ ജാഫെറിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ദാലിപ് സിങില്‍ നിന്നും ബ്രിട്ടീഷുകാര്‍ തട്ടിയെടുത്തതാണ് രത്‌നമെന്നും, ഇത് പിന്നീട് യു.കെയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ലാഹോര്‍ ഹൈക്കോടതിയാണ് ഹര്‍ജി ഫയലില്‍ സ്വീകരിച്ചത്. ഫയല്‍ ഒരു മികച്ച ബഞ്ചിന് കൈമാറാന്‍ കോടതി രജിസ്ട്രാര്‍ ഓഫീസിന് നിര്‍ദേശം നല്‍കി. ബ്രിട്ടീഷ് രാജ്ഞിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് ഇടപെടാന്‍ കോടതിക്ക് കഴിയില്ലെന്ന് രജിസ്ട്രാര്‍ ഓഫീസ് മുമ്പ് വ്യക്തമാക്കിയിരുന്നു. നിലവില്‍ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ പ്രധാന ഭാഗമാണ് കൊഹിനൂര്‍ രത്‌നം.
Post Your Comments