വാരണാസി: പ്രധാനമന്ത്രി ദത്തെടുത്ത വാരണാസിയിലെ ജയപൂർ ഗ്രാമത്തിൽ ആദ്യമായി വൈദ്യുതി എത്തി.ഗ്രാമത്തിലെ എല്ലാ കുടുബങ്ങൾക്കും സൗജന്യമായി സോളാർ വൈദ്യുതി ലഭിക്കാൻ പോകുന്നു. ഉത്തര്‍പ്രദേശിലെ ഈ ഗ്രാമത്തില്‍ ആകെ 810 കൂടുംബങ്ങളാണ് ഉള്ളത്. 25 കിലോ വാട്ടിന്റെ രണ്ട് സോളാര്‍ പാനലുകളാണ് ഗ്രാമത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.ഇതുകൊണ്ട് 720 കുടുംബങ്ങളില്‍ വൈദ്യുതി എത്തിക്കാനാകും. ഗ്രാമത്തിലെ എല്ലാ വീടുകളുടെയും മുകളില്‍ ഭാവിയില്‍ പാനലുകൾ സ്ഥാപിക്കാനാണ് പദ്ധതി.
സന്‍സദ് ആദര്‍ശ് ഗ്രാമ യോജന പദ്ധതിയില്‍ പെടുത്തിയാണ് ജയാപൂര്‍ ഗ്രാമത്തില്‍ വൈദ്യുതി എത്തുന്നത്. വെല്‍സ്പണ്‍ എനര്‍ജി ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ പദ്ധതിപ്രകാരമുള്ളസോളാർ പാനലുകൾ സ്ഥാപിച്ചത്.ഇതോടെ രാജ്യത്തെ ആദ്യത്തെ സോളാര്‍ എനര്‍ജി ഗ്രാമമായി മാറുകയാണ് ജയാപൂര്‍.
Post Your Comments