Kerala

ജനസമ്പര്‍ക്ക പരിപാടി സര്‍ക്കാര്‍ ഉപേക്ഷിച്ചു

തിരുവനന്തപുരം: ജില്ലകള്‍ കേന്ദ്രീകരിച്ച് നടത്താനിരുന്ന ജനസമ്പര്‍ക്ക പരിപാടി സര്‍ക്കാര്‍ ഉപേക്ഷിച്ചു. യു ഡി എഫ് സര്‍ക്കാരിന്റെ ഏറ്റവും മികച്ച പദ്ധതിയായി വിലയിരുത്തപ്പെട്ടതായിരുന്നു മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി. എല്ലാ റവന്യൂ ജില്ലകളിലും ഈ മാസമായിരുന്നു ജനസമ്പര്‍ക്ക പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം അവസാന ഘട്ടത്തിലെത്തിയ സമയത്താണ് പരിപാടി ഉപേക്ഷിക്കാനുള്ള തീരുമാനം വന്നത്.

എന്നാല്‍ നിയമസഭാ നടപടികള്‍ നടക്കുന്നതിനാല്‍ ജനപ്രതിനിധികള്‍ക്ക് പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ല എന്ന് കാട്ടിയാണ് പരിപാടി സര്‍ക്കാര്‍ ഉപേക്ഷിച്ചത്. ഇത് സംബന്ധിട്ട അറിയിപ്പ് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും എത്തിയിട്ടുണ്ട്.

എന്നാല്‍ സര്‍ക്കാരിന്റെ അവസാന സമയത്ത് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി പ്രതീക്ഷിച്ച രീതിയില്‍ വിജയിച്ചില്ലെങ്കില്‍ തെരെഞ്ഞെടുപ്പില്‍ യു ഡി എഫിന് തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലാണ് പരിപാടി ഉപേക്ഷിക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിവരങ്ങള്‍.

shortlink

Post Your Comments


Back to top button