ലോകത്ത് പ്രേതമുണ്ടെന്നും ഇല്ലെന്നുമുള്ള വാദങ്ങള്‍ ഒറേ സമയം നിലനില്‍ക്കുമ്പോഴാണ് ഓസ്ട്രേലിയയിലെ വിക്ടോറിയയിലുള്ള ജേഡ് യേറ്റ്സ് എന്ന വീട്ടമ്മ ഫെയ്സ്ബുക്കില്‍ ഒരു വിഡിയോ പോസ്റ്റ് ചെയ്തത്. യുക്തിവാദികളെ പോലും ആശയക്കുഴപ്പത്തിലാക്കുന്ന വീഡിയോ ആണ് ഈ വീട്ടമ്മ പോസ്റ്റ് ചെയ്തിരിക്കുന്നത്.
”ലോകത്ത് പ്രേതമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അഞ്ച് മിനിറ്റ് മുന്‍പ് വരെയാണെങ്കില്‍ അവരെ ഞാന്‍ പുച്ഛിച്ചു തള്ളിയേനെ…പക്ഷേ ഇപ്പോള്‍…!! ഈ കാഴ്ച കണ്ടതിനു ശേഷം നിങ്ങള്‍ തന്നെ പറയൂ പ്രേതമുണ്ടോ ഇല്ലയോ എന്ന്…’ ഈയൊരു കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഉറക്കത്തിനിടെ കുഞ്ഞിനെ നിരീക്ഷിക്കാനായി സ്ഥാപിച്ചിരിക്കുന്ന ബേബി മോണിറ്ററില്‍ നോക്കിയപ്പോഴാണ് ജേഡ് കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. കുഞ്ഞിന്റെ തൊട്ടിലിനു തൊട്ടടുത്തായി എന്തൊക്കെയോ അനങ്ങുന്നു. തുടക്കത്തില്‍ കൃത്യമായ രൂപമില്ലായിരുന്നു, പിന്നെയതിന് കൈയ്യും കാലും ചെവിയുമൊക്കെ വരുന്ന പോലെ തോന്നി. കുറേ കഴിഞ്ഞപ്പോള്‍ അതിന് ഒരു കുട്ടി ആത്മാവിന്റെ രൂപം പോലെയായി. കുറച്ച് കഴിഞ്ഞപ്പോള്‍ അതിനടുത്ത് കുറേ കൂടി മുതിര്‍ന്നൊരു ആത്മാവും വന്നു. ഇതെല്ലാം മോണിട്ടറില്‍ നിന്ന് 20 മിനിറ്റോളം ജേഡ് മൊബൈലില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.
ഓടിച്ചെന്നു കുഞ്ഞിനെ എടുത്ത് മോണിറ്ററില്‍ വന്നു നോക്കിയപ്പോള്‍ നേരത്തെ കണ്ട കാഴ്ചകളെല്ലാം മറഞ്ഞിരിക്കുന്നു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കും കണ്ടെത്താന്‍ സാധിച്ചില്ല. മുറിയുടെ വാതില്‍ അകത്തു നിന്നു പൂട്ടിയിരിക്കുകയായിരുന്നു. ജനാലകളും അടച്ചിരുന്നു. മുറിയില്‍ വെളിച്ചവും കുറവ്. പുറത്തെ കാറ്റുപോലും അധികം കടക്കില്ല. മുറിയുടെ മുകളില്‍ നിന്ന് ഞാന്നു കിടക്കുന്ന വിധത്തില്‍ ഒരു വസ്തുക്കളും ഇല്ല. പിന്നെന്താണ് മോണിട്ടറില്‍ കണ്ടത് എന്നതിന് ആര്‍ക്കും ഉത്തരം കണ്ടെത്താനും സാധിക്കുന്നില്ല. എന്ായാലും വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
Post Your Comments