India

ചൈനയെ പിന്നിലാക്കി വീണ്ടും ഇന്ത്യ മുന്നിൽ

ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ ഇന്ത്യയുടെ GDP 7.3 വളർച്ച രേഖപ്പെടുത്തി .രണ്ടാം പാദത്തിൽ 7.4 ആയിരുന്നു വളർച്ചാ നിരക്ക്. കഴിഞ്ഞ പാദത്തെക്കാൾ വളർച്ചാ നിരക്ക് അല്പം കുറഞ്ഞെങ്കിലും ഇന്ത്യ ചൈനയെ പിന്നിലാക്കി. ചൈനക്കു 6.8 ആണ് വളർച്ചാ നിരക്ക്.

ആഗോളതലത്തിലെ മാന്ദ്യം കാരണം ആണ് ഇന്ത്യക്ക് പ്രതീക്ഷിച്ച അത്ര വളർച്ചാ നിരക്കിലേക്ക് എത്താൻ കഴിയാതിരുന്നത്.ഉത്സവകാല സീസനെ തുടർന്ന് ഗ്രാമീണ മേഘലയിലെ വ്യാപാരങ്ങൾ നടന്നതും ഇന്ത്യയുടെ വളർച്ചയെ സഹായിച്ചു.കാർഷിക മേഘലയിൽ വളർച്ചാ നിരക്ക് കുറഞ്ഞിട്ടുണ്ട്. അടുത്ത സാമ്പത്തിക വർഷം വളർച്ചാ നിരക്ക് 8 ശതമാനത്തിൽ എത്തിക്കുക എന്നതാണ് മോഡി സർക്കാരിന്റെ ലക്‌ഷ്യം.അടുത്ത ബജറ്റ് സമ്മേളനത്തോടെ പുതിയ പദ്ധതികൾ പ്രതീക്ഷിക്കാം.

shortlink

Post Your Comments


Back to top button