NewsIndia

സര്‍ക്കാര്‍ വീഡിയോ ഉപയോഗിച്ച് പണമുണ്ടാക്കുന്നുണ്ടൊയെന്ന് യൂട്യൂബിനോട് കോടതി

ന്യൂഡല്‍ഹി : കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് പണമുണ്ടാക്കുന്നുണ്ടോയെന്ന് വീഡിയോ ഷെയറിംഗ് സംവിധാനമായ യൂട്യൂബിനോട് കോടതി ആരാഞ്ഞു.ഇത് സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ യൂട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിളിനും,ഗൂഗിളിന്റെ ഇന്ത്യാഘടകത്തിനും ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കി.

സര്‍ക്കാരിന്റെ പൊതുതാല്‍പ്പര്യ വീഡിയോകളും മറ്റും യൂട്യൂബില്‍ അപ്്‌ലോഡ് ചെയ്ത് പരസ്യവരുമാനമുണ്ടാക്കുന്നതായി ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ഇത്. മുന്‍ ബിജെപി നേതാവ് ഗോവിന്ദാചാര്യ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ വകുപ്പുകള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് സംബന്ധിച്ചായിരുന്നു ഗോവിന്ദാചാര്യയുടെ പരാതി

shortlink

Post Your Comments


Back to top button