കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി സുശീല്‍ കൊയിരാള അന്തരിച്ചു. 77 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച അര്‍ദ്ധരാത്രി 12.50 നായിരുന്നു മരണം.
2010 മുതല്‍ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസിഡന്റാണ് സുശീല്‍ കൊയിരാള. 2014 ഫെബ്രുവരി 10 മുതല്‍ 2015 ഒക്ടോബര്‍ 12 വരെയാണ് അദ്ദേഹം നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്നത്. നേപ്പാളില്‍, പ്രസിഡന്റ് റാം ബരന്‍ യാദവ് കഴിഞ്ഞ സെപ്റ്റംബറില്‍ പുതിയ ഭരണഘടന പ്രഖ്യാപിച്ചിരുന്നു. അത് അംഗീകരിക്കപ്പെട്ടതോടെയാണ് സുശീല്‍ രാജിവയ്ക്കാന്‍ തീരുമാനമെടുത്തത്. 1954 ലാണ് നേപ്പാള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൊയിരാള അംഗമാകുന്നത്. രാജഭരണം 1960 ല്‍ നേപ്പാളില്‍ ജനാധിപത്യം നിരോധിച്ചപ്പോള്‍ അദ്ദേഹം ഇന്ത്യയില്‍ അഭയം തേടിയിരുന്നു.
Post Your Comments