തിരുവനന്തപുരം: തന്റെ രണ്ട് സര്‍ക്കാരുകളെക്കാള്‍ മികച്ചതാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ശംഖുമുഖത്ത് കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്റെ ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തന്റെ രണ്ട് സര്‍ക്കാരുകളെക്കാള്‍ നമ്പര്‍ വണ്‍ ആണ്. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകും. കോണ്‍ഗ്രസ് നേതാക്കള്‍ മനസുകൊണ്ട് ഒന്നാകണമെന്നും ബി.ജെ.പിയെ സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ അനുവദിക്കരുതെന്നും ആന്റണി പറഞ്ഞു.
Post Your Comments