International

ഐഎസ് ബന്ധം സ്‌പെയിനില്‍ ഏഴ് പേര്‍ അറസ്റ്റില്‍

സ്‌പെയിന്‍: രാജ്യത്ത് കഴിഞ്ഞദിവസം ഏഴ് പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് ബോംബ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന സാമഗ്രികള്‍, തോക്കുകള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തു. അറസ്റ്റിലായവര്‍ നാല് ജോര്‍ദാന്‍ പൗരന്‍മാരും ഒരു മൊറോക്കന്‍ പൗരനും സിറിയന്‍ പൗരനും ഉള്‍പ്പെടുന്നു. പിടിയിലായവര്‍ സിറിയയിലേയ്ക്കും ഇറാഖിലേയ്ക്കും ആയുധങ്ങള്‍ കയറ്റി അയക്കുന്ന സംഘത്തില്‍പ്പെട്ടവരെന്ന് ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു.ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെയിനിലെ വലെന്‍സിയ,ആലികേന്റെ നഗരങ്ങളില്‍ പൊലീസ് റെയ്ഡ് നടത്തി. ഐഎസിനു വേണ്ടി സ്പാനിഷ് തുറമുഖത്ത് നിന്ന് ഇറാഖിേേലയ്ക്കും സിറിയയിലേയ്ക്കും ബോംബ് നിര്‍മ്മാണ സാമഗ്രികള്‍ കയറ്റി അയക്കുന്നവരാണ് പിടിയിലായവരെന്ന് സ്‌പെയിന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി ഇവര്‍ക്ക് പണം എത്തിക്കുന്നത് ഐഎസും ജബാത് അല്‍ നസ്‌റ എന്ന തീവ്രവാദ ഗ്രൂപ്പുമാണ്. അടുത്ത തലമുറയെ ഐഎസ് പോരാളികളാക്കി മാറ്റുന്നതിന് 500 ഓളം സ്ത്രീകള്‍ ജിഹാദി ഗ്രൂപ്പുകളില്‍ ചേര്‍ന്നിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. തികച്ചും സംഘടിതമായ ഈ ഗ്രൂപ്പിനെ സ്പാനിഷ് പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെയിനില്‍ കഴിഞ്ഞ ദിവസം പൊലീസ് പന്ത്രണ്ടോളം റെയ്ഡുകള്‍ നടത്തി

shortlink

Post Your Comments


Back to top button