ന്യൂയോര്‍ക്ക്: ചാനല്‍ പരിപാടിക്കിടെ തന്റെ ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തുവെന്നാരോപിച്ച് 14കാരന്‍ കോടതിയില്‍. 10 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് അമേരിക്കയിലെ കൊളറോഡോയിലുള്ള ബാലന്‍ കോടതിയെ സമീപിച്ചത്.
കെ ഒ എ എ എന്ന ചാനലിനെതിരെയാണ് പരാതി. ലൈംഗിക ചാറ്റുകളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള പരിപാടിയിലാണ് ബാലന്റെ ലൈംഗികാവയവവും ചാനല്‍ സംപ്രേക്ഷണം ചെയ്തത്. കുട്ടിയുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ക്ലിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സംഭവത്തിന്റെ റിപ്പോര്‍ട്ടിലാണ് ജനനേന്ദ്രിയ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്തത്. രണ്ടു വര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം.
മകന്റെ പേരും വിലാസവും പരസ്യപ്പെടുത്തരുതെന്നും ശരീര ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നുമുള്ള വ്യവസ്ഥയിലാണ് ചാനലിനോട് സംസാരിക്കാന്‍ തയ്യാറായതെന്ന് ബാലന്റെ പിതാവ് പറഞ്ഞു. എന്നാല്‍, ബാലന്റെ ജനനേന്ദ്രിയ ദൃശ്യങ്ങളും അതോടൊപ്പം പേരും വിലാസവും കൂടി ചാനല്‍ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. ഇത് സ്വകാര്യതയുടെയും ചൈല്‍ഡ് പോര്‍ണോഗ്രഫി നിയമങ്ങളുടെയും ലംഘനമാണെന്നും പരാതിയില്‍ പറയുന്നു.
Post Your Comments