കൊല്ലം: സിയാച്ചിനില്‍ ഹിമപാതത്തില്‍ അകപ്പെട്ട കൊല്ലം സ്വദേശി സുധീഷ് സുരക്ഷിതനാണെന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്ന് സുധീഷിന്റെ നാട്ടിലെ ആദരാഞ്ജലി ബോര്‍ഡുകളെല്ലാം മാറ്റി. മണ്രോ തുരുത്ത് സ്വദേശിയായ സുധീഷ് അടക്കം 10 സൈനീകരെയാണ് ഹിമപാതത്തില്‍ പെട്ട് കാണാതായത്. സുധീഷിനോപ്പം ജോലി ചെയ്തിരുന്ന കായംകുളം സ്വദേശി നാട്ടിലെത്തിയപ്പോഴാണ് ഉയര്‍ന്ന സൈനീകരുമായി ബന്ധപ്പെട്ടത്.
അപ്പോള്‍ അവിടുന്ന് കിട്ടിയ വിവരമനുസരിച്ച് റഷ്യന്‍ നിര്‍മ്മിത റഡാറുകള്‍ മൂലം ജീവന്‍ നിലനില്ക്കുന്നുണ്ടോയെന്നറിയാനായി സ്‌കാനിംഗ് ചെയ്തപ്പോള്‍ അനുകൂലമായ റിസള്‍ട്ട് ആണ് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ജീവന്റെ കണിക ഇല്ലെങ്കില്‍ ചുവന്ന ലൈറ്റും ജീവന നിലനില്‍ക്കുന്നെങ്കില്‍ പച്ച ലൈറ്റുമാണത്രേ തെളിയുക. ഇവിടെ പച്ച ലൈറ്റ് ആണ് തെളിഞ്ഞത്. ഇത് സംബന്ധിച്ച് ബിബിസിയിലും വാര്‍ത്ത വന്നതോടെ എല്ലാവര്‍ക്കും പ്രതീക്ഷയിലാണ്. വലിയൊരു സംഘം തന്നെ രക്ഷാപ്രവര്‍ത്തനങ്ങളും തെരച്ചിലും നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അഭ്യൂഹം യാഥാര്‍ത്ഥ്യമാകണേ എന്ന പ്രാര്‍ഥനയിലാണ് ബന്ധുക്കളും നാട്ടുകാരും.
Post Your Comments