മൊഗാദിഷു:സൊമാലിയന്‍ വിമാനത്തിലുണ്ടായ സ്ഫോടനം നടത്തിയത് ലാപ്പ്ടോപ്പില്‍ ഘടിപ്പിച്ച ബോംബ് ഉപയോഗിച്ചാണെന്ന് സ്ഥിരീകരണം. സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ നിന്ന് പറന്നുയര്‍ന്ന എ-321 വിമാനത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്ഫോടനമുണ്ടായത്.സ്ഫോടനത്തിന്റെ ആഘാതത്തില്‍ വിമാനത്തില്‍ വലിയ ദ്വാരം രൂപപ്പെടുകയും ഇതിലൂടെ വീണ് ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു.ഇയാള്‍ തന്നെയാണ് സ്ഫോടനം നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. സ്ഫോടനത്തിനു ശേഷം വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ സ്ഫോടക വസ്തുക്കള്‍ അടങ്ങിയ ലാപ്പ്ടോപ്പ് സ്ഫോടനം നടത്തിയാള്‍ക്ക് കൊമാറുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്ത് വരികയാണ്
Post Your Comments