ന്യൂഡല്‍ഹി: ഐ.എസ് വേട്ടയുടെ പേരില്‍ നിരപരാധികളായ മുസ്ലിം യുവാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി ജമാ മസ്ജിദ് സയിദ് അഹമ്മദ് ബുക്കാരി ഷാഹി ഇമാം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഐഎസ് ബന്ധമാരോപിച്ച് യുവാക്കളെ അറസ്റ് ചെയ്യുന്ന നടപടികള്‍ സുതാര്യമായിരിക്കണമെന്നും ഷാഹി ഇമാം പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു.
നിരപരാധികളായ യുവാക്കള്‍ പോലീസ് നടപടിയില്‍ ഉള്‍പ്പെടെരുതെന്നും അദ്ദേഹം മോദിയോട് ആവശ്യപ്പെട്ടു. ഐ.എസ് വേട്ടയുടെ പേരില്‍ നൂറുകണക്കിന് മുസ്ലീം ചെറുപ്പക്കാര്‍ ഇപ്പോള്‍ അഴിക്കുള്ളിലാണെന്നും ഇമാം പറഞ്ഞു. അറസ്റ് ചെയ്യുന്നതും അതിനുശേഷമുള്ള നടപടികളും സുതാര്യമായിരിക്കണമെന്നും ഇമാം ആവശ്യപ്പെട്ടു.
ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി ഇമാം കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
Post Your Comments