Kerala

ഒരു വര്‍ഷത്തോളം പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാക്കള്‍ പിടിയില്‍

തൃശ്ശൂര്‍ : ഒരു വര്‍ഷത്തോളം പതിനൊന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാക്കള്‍ പിടിയില്‍. തൃശ്ശൂര്‍ ആളൂരിലായിരുന്നു സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഒരു വര്‍ഷത്തോളമായി പീഡനത്തിന് ഇരയായത്.

കാല്‍വരിക്കുന്ന് സ്വദേശികളായ തരകന്‍ പറമ്പില്‍ ലിജോ, കോഴിപ്പാടന്‍ ജോന്മി എന്നിവരാണ് പിടിയിലായത്. കുട്ടിയെ പ്രതിയുടെ വീട്ടിലെത്തിച്ചായിരുന്നു പീഡനം. സ്‌കൂളിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കുട്ടി പീഡനവിവരം തുറന്ന് പറയുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ പോലീസില്‍ വിവരമറിയിച്ചു.

ഞായറാഴ്ച രാവിലെ ഒന്‍പത് മണിയോടെ കല്ലേറ്റുകരയില്‍ നിന്നാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ പിന്നീട് വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. തുടര്‍ന്ന് ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Post Your Comments


Back to top button