Kerala

കതിരൂര്‍ മനോജ് വധം; പി. ജയരാജന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഹര്‍ജി ബുധനാഴ്ച പരിഗണിക്കും. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറായ താന്‍ നീതി വ്യവസ്ഥയുടെ നടപടികളില്‍ നിന്ന് ഒളിച്ചോടിപ്പോകില്ലെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. യു പി എ ചുമത്തിയതിനാല്‍ ഹര്‍ജി ജസ്റ്റിസ് കെ. ടി ശങ്കരന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button