Kerala

പി.ജയരാജന്‍ ആഭ്യന്തരമന്ത്രി; അമ്പാടിമുക്ക് സഖാക്കള്‍ വീണ്ടും!

കണ്ണൂര്‍: സി.പി.ഐ.എം നേതാവ് ആഭ്യന്തരമന്ത്രിയായി ചിത്രീകരിക്കുന്ന ഫ്ലക്സ് ബോര്‍ഡുമായി അമ്പാടിമുക്ക് സഖാക്കള്‍. ശക്തനായ രാജാവിന് ശക്തനായ സൈന്യാധിപന്‍,ശക്തനായ മുഖ്യമന്ത്രിക്ക് ശക്തനായ ആഭ്യന്തരമന്ത്രി. ആഭ്യന്തരമന്ത്രി പി.ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നു. പ്രത്യക്ഷപ്പെട്ട ബോര്‍ഡില്‍ ഇങ്ങനെയാണ് ബോര്‍ഡിലെ വാചകങ്ങള്‍. ബ്ളാക്ക് ക്യാറ്റ് കമാന്‍ഡോകളുടെ അകമ്പടിയോടെ തുറന്ന ജീപ്പില്‍ ജയരാജന്‍ പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിക്കുന്നത്തിന്റെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ആഭ്യന്തരമന്ത്രി പി. ജയരാജന്‍ സല്യൂട്ട് സ്വീകരിക്കുന്നുവെന്നും എഴുതിയിട്ടുണ്ട്.

നേരത്തെ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡില്‍ പിണറായി വിജയനെ യുദ്ധഭൂമിയിലെ അര്‍ജുനനായും ജയരാജനെ തേരുതെളിക്കുന്ന ശ്രീകൃഷ്ണനായും അവതരിപ്പിച്ച് അമ്പാടിമുക്ക് സഖാക്കള്‍ ബോര്‍ഡ് സ്ഥാപിച്ചത് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

shortlink

Post Your Comments


Back to top button