ലക്നോ: രാമജന്മ ഭൂമി -ബാബറി മസ്ജിദ് തര്‍ക്ക കേസിലെ ഏറ്റവും പ്രായംകൂടിയ വ്യവഹാരിയായ മൊഹദ് ഹാഷിം അന്‍സാരിയെ (96) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.
സ്ഥിരമായി പേയ്സ്മേക്കര്‍ ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില സാധാരണ നിലയിലായെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
1949 മുതല്‍ ബാബറി മസ്ജിദ് കേസിലെ കക്ഷിക്കാരനാണ് അന്‍സാരി. ബാബറി മസ്ജിദില്‍ നമസ്കാരം നടത്താന്‍ ആഹ്വാനം ചെയ്തതിന് 1954 ല്‍ രണ്ടു വര്‍ഷം തടവു ശിക്ഷ അനുഭവച്ചിട്ടുണ്ട്. ഫൈസാബാദ് സിവില്‍ കോടതില്‍ 1961ല്‍ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ്, ആറുപേര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജീവിച്ചിരിക്കുന്ന ഏക പരാതിക്കാരന്‍ കൂടിയാണ് ഇദ്ദേഹം.
Post Your Comments