ശ്രീനഗര്‍: സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ കാണാതായ 10 സൈനികരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. കണ്ടെത്തിയ സൈനികനെ തിരിച്ചറിഞ്ഞിട്ടില്ലെന്നു സൈനിക വക്താവ് ലഫ്റ്റനന്റ് കേണല്‍ എന്‍.എന്‍. ജോഷി അറിയിച്ചു. മറ്റുള്ളവരെ പുതിയ ക്യാമ്പുകള്‍ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
ആറു ദിവസം മുമ്പാണ് ഹിമപാതത്തില്‍ 10 സൈനികരെ കാണാതായത്. കൊല്ലം മണ്‍റോതുരുത്ത് സ്വദേശി ലാന്‍സ് നായിക് സുധീഷ്, സുബേദാര്‍ ടി.ടി. രാഗേഷ്, ലാന്‍സ് നായിക് ഹനമന്തപ്പ കൊപ്പഡ്, ശിപായി മഹേഷ് (കര്‍ണാടക), ഹവില്‍ദാര്‍ എം. ഏഴുമലൈ, ലാന്‍സ് ഹവില്‍ദാര്‍ എസ്. കുമാര്‍, ശിപായി ജി. ഗണേശന്‍, ശിപായി രാമ മൂര്‍ത്തി (തമിഴ്നാട്), ശിപായി മുഷ്താഖ് അഹമ്മദ് (ആന്ധ്രപ്രദേശ്), ശിപായി നഴ്സിങ് അസിസ്റന്റ് സൂര്യവംശി (മഹാരാഷ്ട്ര).
Post Your Comments