India

നെറ്റ് ന്യൂട്രാലിറ്റിക്ക് ട്രായുടെ പിന്തുണ: ലംഘിച്ചാല്‍ പ്രതിദിനം 50,000 രൂപ പിഴ

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് നിഷ്പക്ഷതയെ പിന്തുണച്ച് ടെലകോം റെഗുലേറ്ററി അതോറിറ്റി(ട്രായ്) അന്തിമ തീരുമാനം എടുത്തു. ഡാറ്റാ ഉപയോഗത്തിന് വ്യത്യസ്ത താരിഫുകള്‍ ഈടാക്കരുതെന്ന് ട്രായ് നിര്‍ദ്ദേശിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമെടുത്ത ട്രായുടെ അന്തിമ തീരുമാനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

ഉപയോക്താക്കളുടെ തീരുമാനം സംരക്ഷിക്കാനാണ് തങ്ങളുടെ തീരുമാനമെന്ന് ട്രായ് ചെയര്‍മാന്‍ പറഞ്ഞു. ഇത് ലംഘിച്ചാല്‍ പ്രതിദിനം 50,000 രൂപ പിഴ ഈടാക്കാനും ധാരണയായി. ഇന്റര്‍നെറ്റില്‍ ലഭ്യമായ എല്ലാ ഉള്ളടക്കവും യാതൊരു നിയന്ത്രണവും കൂടാതെ എല്ലാവര്‍ക്കും എപ്പോഴും ലഭ്യമാകുന്ന അവസ്ഥയാണ് നെറ്റ് ന്യൂട്രാലിറ്റി. ഇന്റര്‍നെറ്റ് ഉപയോഗം ഏതൊരു സാഹചര്യത്തിലും സേവനദാതാക്കള്‍ നിയന്ത്രിക്കാന്‍ പാടില്ല എന്നുള്ളതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

വാട്ട്‌സ്ആപ്പ്, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയ സേവനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഡാറ്റാ പ്ലാനിനു പുറമെ അധിക പണം ഈടാക്കുമെന്ന ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button