തിരുവനന്തപുരം : ബാറുകള്‍ തുറക്കാമെന്ന് ഉറപ്പു നല്‍കിയെന്ന ആരോപണം അസംബന്ധമാണെന്നും എഡിറ്റ് ചെയ്തു പുറത്തു വന്ന ബാറുടമ ബിജു രമേശിന്റെ ശബ്ദരേഖ അടങ്ങിയ സിഡിക്ക് പിന്നില്‍ ഒരു എഡിജിപിയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത്തരം ആരോപണവുമായി സിപിഎമ്മിനു യാതൊരു ബന്ധവുമില്ല. ബാറുടമകളെ കൂടെ കൂടി സര്‍ക്കാരിനെ അട്ടിമറിക്കാമെന്നു ചിന്തിക്കാന്‍ സിപിഎം മണ്ടന്മാരല്ലെന്നും കോടിയേരി പറഞ്ഞു.
ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് ഈ എഡിജിപി. എഡിജിപി ശങ്കര്‍ റെഡ്ഡി കൈകൂലി വാങ്ങിയെന്നു പറയുന്നില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധങ്ങള്‍ അന്വേഷിച്ചാല്‍ ഇക്കാര്യങ്ങള്‍ തെളിയും. എഡിറ്റ് ചെയ്ത സിഡിയിലെ പൂര്‍ണവിവരങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിജിലന്‍സ് എസ്പി ആര്‍.സുകേശനെ യുഡിഎഫ് സര്‍ക്കാര്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സുകേശനെ ഭീഷണിപ്പെടുത്തിയാണ് മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ അനുകൂല റിപ്പോര്‍ട്ട് നല്‍കിയതെന്നും കോടിയേരി ആരോപിച്ചു. ഐപിഎസ് ലിസ്റ്റില്‍ നിന്നു നീക്കാനാണ് സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. നിശാന്തിനി ഐപിഎസിനെ ഭയപ്പെടുത്തിയാണ് മന്ത്രി കെ. ബാബുവിനു അനുകൂലമായ റിപ്പോര്‍ട്ട് തയറാക്കിയതെന്നും കോടിയേരി പറഞ്ഞു.
Post Your Comments