Kerala

ഐ.എസിനെ നേരിടാന്‍ സജ്ജമല്ല- ഇന്ത്യയ്ക്ക് യു.എ.ഇയുടെ മുന്നറിയിപ്പ്

അബുദാബി : ഐ.എസ്.ഐ.എസില്‍ നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാന്‍ ഇന്ത്യ സജ്ജമല്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി അന്‍വര്‍ ഗര്‍ഗാഷ്. അബുദാബിയില്‍ എന്‍.ഡി.ടി.വിയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്.

ഐ.എസിന്റേത്‌ ദീര്‍ഘ കാലത്തേയ്‌ക്കുള്ള ഭീഷണിയാണ്‌. അതിനാല്‍ നാം ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതുണ്ട്‌. ആരും ഭീഷണിയെ മറികടക്കാന്‍ പൂര്‍ണമായും സജ്‌ജരല്ല. ഐ.എസിനെ നേരിടാന്‍ പ്രതിരോധശേഷിയുണ്ടെന്ന്‌ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍ അത്‌ വെറും തെറ്റിദ്ധാരണ മാത്രമാണ്. ശ്രദ്ധക്കുറവ് തുടരുകയാണെങ്കില്‍ എല്ലാവരും പ്രഹരം ഏറ്റുവാങ്ങേണ്ടി വരും. അത്‌ ഇന്ത്യയായാലും യു.എ.ഇ ആയാലും ഫലം ഒന്നുതന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അബുദാബി കിരീടാവകാശി ഷെയ്‌ഖ് മുഹമ്മദ്‌ ബിന്‍ സയദ് അല്‍ നഹ്‌വാന്‍ ബുധനാഴ്ച ത്രിദിന സന്ദര്‍ശന ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ്‌ യു.എ.ഇയുടെ പ്രതികരണം.

shortlink

Post Your Comments


Back to top button