India

ഇന്ത്യ ഇസ്ലാമിന്റെ ശത്രു ? ഭീകര ക്യാമ്പുകളിലെ പരിശീലനം ഈ വിധം

ഭീകര ക്യാമ്പുകളിൽ ഇന്ത്യയ്ക്ക് എതിരായാണ് പഠിപ്പിക്കുന്നതെന്ന് ഡേവിഡ് കോൾമാൻ ഹെഡ്ലി. ഇസ്ലാമിന്റെ ശത്രുവാണ് ഇന്ത്യ എന്ന് തുടങ്ങിയ രീതിയിലാണ് ഭീകര ക്യാമ്പുകളിൽ അണികളെ പറഞ്ഞ മനസ്സിലാക്കിക്കുന്നത്. ആറോളം ഭീകര ക്യാമ്പുകളിൽ പരിശീലനം താൻ നേടിയിരുന്നതായും ഇയാൾ വീഡിയോ കോൺഫരൻസിലൂടെ വ്യക്തമാക്കി. മുംബൈ ഭീകരാക്രമണക്കേസില്‍ 35 വർഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അമേരിക്കൻ ജയിലിൽ കഴിയുന്ന ലഷ്കർ ഭീകരനാണ് ഇയാൾ, ലഷ്കർ ഭീകരനായ സാജിദ് മിർ ആണ് തനിക്കു വേണ്ട നിർദ്ദേശങ്ങൾ പ്രധാനമായും നല്കിയിരുന്നതെണ്ൺ ഡേവിഡ് പറഞ്ഞു.

ഇന്ത്യയിലേയ്ക്ക് കടക്കുവാനായി പേര് മാറ്റിയതിനാൽ വിസ എളുപ്പം ലഭിച്ചുവെന്ന് ഇയാൾ അവകാശപ്പെട്ടു. മാത്രമല്ല ഭീകര സംഘത്തിൽ നിന്ന് ഇന്ത്യയിൽ ബിസിനസ് സ്ഥാപനം തുടങ്ങണം എന്ന നിര്ദ്ദേശവും ഉണ്ടായിരുന്നു. 2008 ൽ മുംബൈയിൽ ഒരു ആക്രമണത്തിന് പദ്ധതി ഇട്ടിരുന്നെങ്കിലും അന്നത് നടന്നില്ല. മാത്രമല്ല അന്ന് ആയുധങ്ങൾ ഒക്കെയും നഷ്ടമാവുകയും ചെയ്തു. പിന്നീട് ഒരു തവണ കൂടി ശ്രമിച്ചെങ്കിലും നടന്നില്ല, ഒടുവിൽ മൂന്നാം തവണയാണ് പരിശ്രമം ഫലം കണ്ടത്. ഇന്ത്യൻ വിസ ഉള്ളത് കൊണ്ടാണ് തന്നെ ഇന്ത്യയ്ക്കുള്ളിൽ കയറി ഇത്തരമൊരു പദ്ധതി നടത്താൻ നിയോഗിച്ചതെന്ന് ഇയാൾ പറഞ്ഞു.

കാഷ്മീരിൽ ഇന്ത്യൻ സൈന്യത്തിനെതിരെ യുദ്ധം ചെയ്യലായിരുന്നു തന്റെ ലക്ഷ്യമെന്നു ഇയാൾ പറഞ്ഞു. കശ്മീർ വിമോചനത്തിനായി ലഷ്കർ നടത്തിയ പ്രവർത്തനങ്ങളാണ് ഭീകരസംഘടനയിൽ സജീവമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് തുടങ്ങി ഉൾപ്പെടെയുള്ള വിവരങ്ങൾ ഇയാൾ ഓർമ്മക്കുറിപ്പ് ആയി പുറത്തിറക്കുന്നു എന്ന് തുടങ്ങിയ വാർത്തകൾ പുറത്തു വന്നിരുന്നു. ദാവൂദ് ഗീലാനി എന്ന ഇയാളുടെ യഥാർത്ഥ പേര് മാറ്റിയത് തന്നെ അമേരിക്കയിലും ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലും സഞ്ചാരം എളുപ്പമാക്കാനും ആണെന്ന് നേരത്തെ തന്നെ ഇയാൾ സമ്മതിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button