International

അഴുക്കുചാല്‍ കുഴിയില്‍കുടുങ്ങിയ കാറില്‍ നിന്ന് മൂന്നംഗ കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി

ട്രുജിലോ : അഴുക്കുചാല്‍ കുഴിയില്‍ കുടുങ്ങിയ കാറില്‍ നിന്ന് മൂന്നംഗ കുടുംബത്തെ സാഹസികമായി രക്ഷപ്പെടുത്തി. പെറുവില്‍ 16 അടി വലിപ്പമുള്ള കുഴിയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞത്. എഡ്ഗാര്‍ ഓര്‍ലാന്റോ ബാര്‍ത്തോളോ സില്‍വ, മരിസോള്‍ മെഴ്‌സിഡെസ് ഗുട്ടിറെസ് സിക്ക ഇവരുടെ രണ്ടുവയസ്സുകാരി മകള്‍ എന്നിവരായിരുന്നു അപകടത്തില്‍ പെട്ടത്.

പോപ്പ് ജോണ്‍പോള്‍ 2 അവന്യൂവഴി പോകുമ്പോള്‍ ട്രുജിലോയില്‍ 16 അടി വലിപ്പമുള്ള കുഴിയിലേക്കാണ് കാര്‍ മറിഞ്ഞത്. എന്നാല്‍ കാര്‍ പൂര്‍ണ്ണമായി കുഴിയിലേക്ക് പോകാതെ പാതി തങ്ങി നില്‍ക്കുന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് കുടുംബത്തെ രക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ കയറും മറ്റും ഉപയോഗിച്ച് കാറിന്റെ ഡോര്‍ തുറക്കുകയും കുടുംബത്തിലെ ഓരോ അംഗങ്ങളെയുമായി പുറത്തെത്തിക്കുകയുമായിരുന്നു.

ഒരു കയര്‍ ഉപയോഗിച്ച് ഡോര്‍ തുറക്കുകയും അകത്തേക്ക് മറ്റൊരു കയര്‍ ഇട്ടുകൊടുത്ത് കാറിന്റെ ജനാലയിലൂടെ ഓരോരുത്തരേയുമായി പുറത്തേക്ക് ഇറക്കിയാണ് നാട്ടുകാര്‍ ഇവരെ രക്ഷപ്പെടുത്തിയത്. ഓരോരുത്തരായി പുറത്തേക്ക് കയറുമ്പോള്‍ കാറില്‍ ഓടവെള്ളം കൊണ്ട് നിറയുകയായിരുന്നു. എല്ലാവരേയും രക്ഷിച്ചതിന് തൊട്ടുപിന്നാലെ കാര്‍ വെള്ളത്തില്‍ പൂര്‍ണ്ണമായും മുങ്ങി. കഴിഞ്ഞ ആഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് വെള്ളം നിറഞ്ഞ അവസ്ഥയില്‍ ആയിരുന്നു കുഴി.

shortlink

Post Your Comments


Back to top button