International

ഒസാമാ ബിന്‍ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് സ്‌നോഡന്‍: തെളിവായി ഈ ചിത്രം

വാഷിംഗ്‌ടണ്‍ ‍: അല്‍-ക്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ലാദന്‍ ജീവിച്ചിരിപ്പുണ്ടെന്ന് മുന്‍ സി ഐ എ ഏജന്റ് എഡ്വേര്‍ഡ് സ്‌നോഡന്‍. 2011ല്‍ യു എസിന്റെ പ്രത്യേക ദൗത്യസേന ബിന്‍ ലാദനെ കൊലപ്പെടുത്തിയെന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാലിത് തെറ്റാണെന്ന് സ്‌നോഡന്‍ തെളിവ് സഹിതം വ്യക്തമാക്കുന്നു. ബഹാമാസില്‍ സി ഐ എയുടെ ശമ്പളം പറ്റിയാണ് ലാദന്റെ ജീവിതമെന്ന് മോസ്‌കോ ട്രിബ്യൂണലിന് നല്‍കിയ അഭിമുഖത്തില്‍ സ്‌നോഡന്‍ പറഞ്ഞു.

ലാദന്‍ സി ഐ എയുടെ ശമ്പളം പറ്റുന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ട്. 1ലക്ഷം ഡോളറില്‍ കൂടുതലാണ് ലാദന്റെ ശമ്പളം. ചില ബിസിനസ് സ്ഥാപനങ്ങള്‍ വഴിയും സംഘടനകള്‍ വഴിയും നസാവു ബാങ്കില്‍ ലാദന്റെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ശമ്പളം അയക്കുന്നത്. ഇപ്പോള്‍ അയാള്‍ എവിടെയുണ്ടെന്ന് അറിയില്ല. എന്നാല്‍ 2013ല്‍ ലാദന്‍ ഒരു വില്ലയില്‍ തന്റെ അഞ്ച് ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പം സുഖമായി കഴിയുന്നുണ്ടായിരുന്നെന്നും സ്‌നോഡന്‍ കൂട്ടിച്ചേര്‍ത്തു. സി ഐ എ ലാദന്റെ മരണം വ്യാജമായി ചിത്രീകരിക്കുകയായിരുന്നുവെന്നും സ്‌നോഡന്‍ ആരോപിക്കുന്നു. ബഹാമാസിലെ അജ്ഞാത കേന്ദ്രത്തിലേക്ക് ലാദനേയും കുടുംബത്തേയും സി ഐ എ കടത്തിക്കൊണ്ടു പോകുകയായിരുന്നുവെന്നും സ്‌നോഡന്‍ പറഞ്ഞു.

ദീര്‍ഘകാലം സി ഐ എയുടെ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിച്ച ഏജന്റായിരുന്നു ഒസാമ ബിന്‍ലാദന്‍. സി ഐ എയും പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി ചേര്‍ന്ന് ലാദന്റെ മരണം ചിത്രീകരിക്കുകയായിരുന്നു. ലാദന്‍ മരിച്ചുവെന്ന വിശ്വാസത്തിലാണ് എല്ലാവരും. താടിയും സൈനിക യൂണിഫോമുമില്ലാത്ത ലാദനെ ആരും തിരിച്ചറിയാന്‍ പോകുന്നില്ല സ്‌നോഡന്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button